Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Florida Murder

America

  ഫ്ലോ​റി​ഡ​യി​ൽ 1976ലെ ​കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

 

ഫ്ലോ​റി​ഡ:1976​ൽ പ​തി​നാ​റു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ൽ ഫ്ലോ​റി​ഡ​യി​ൽ ഹ​രോ​ൾ​ഡ് ജീ​ൻ ലൂ​ക്കാ​സ് (74) എ​ന്ന പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ സെ​പ്റ്റം​ബ​ർ 1നു ​ന​ട​പ്പാ​ക്കി. സ്റ്റാ​ർ​ക്കി​ന് സ​മീ​പ​മു​ള്ള ഫ്ലോ​റി​ഡ സ്റ്റേ​റ്റ് പ്രി​സ​ണി​ൽ മാ​ര​ക​മാ​യ വി​ഷം കു​ത്തി​വ​ച്ചാ​ണ്  (lethal injection)  വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യ​ത്. ഈ ​വ​ർ​ഷം ഫ്ലോ​റി​ഡ​യി​ൽ ന​ട​പ്പാ​ക്കു​ന്ന 14ാമ​ത്തെ വ​ധ​ശി​ക്ഷയാണ്. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ ആ​കെ ന​ട​പ്പാ​ക്കി​യ 23 വ​ധ​ശി​ക്ഷ​ക​ളി​ൽ പ​കു​തി​യോ​ള​വും ഫ്ലോ​റി​ഡ​യി​ലാ​ണ് ന​ട​ന്ന​ത്.

ഫോ​ർ​ട്ട് മെ​യ്േ​ഴ്സി​ന് തെ​ക്ക് ഭാ​ഗ​ത്തു​ള്ള ബോ​ണി​റ്റ സ്പ്രി​ങ്സി​ൽ 1976 ഓ​ഗ​സ്റ്റ് 13നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് 16 കാ​രി​യാ​യ ജി​ൽ പൈ​പ്പ​റി​നെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നും, ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​യ റി​ച്ചാ​ർ​ഡ് ബേ​ർ​ഡ് ജൂ​നി​യ​ർ (19), ടെ​റി റൈ​സ് (17) എ​ന്നി​വ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നു​മാ​ണ് ലൂ​ക്കാ​സി​നെ​തി​രെ​യു​ള്ള കു​റ്റം. പെ​ൺ​കു​ട്ടി​യു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ച​യ​മു​ണ്ടാ​യി​രു​ന്ന ലൂ​ക്കാ​സ്, മു​ൻ​പും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

1977ലാ​ണ് ലൂ​ക്കാ​സി​ന് ആ​ദ്യ​മാ​യി വ​ധ​ശി​ക്ഷ വി​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലെ പി​ഴ​വു​ക​ൾ കാ​ര​ണം 1977നും 1990​നും ഇ​ട​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ധ​ശി​ക്ഷ നാ​ല് ത​വ​ണ റ​ദ്ദാ​ക്കു​ക​യും പി​ന്നീ​ട് പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ 1990ൽ ​അ​ന്തി​മ വ​ധ​ശി​ക്ഷ വി​ധി​ക്കു​ക​യും, പി​ന്നീ​ട് ന​ൽ​കി​യ അ​പ്പീ​ലു​ക​ളെ​ല്ലാം പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഒ​രേ കു​റ്റ​ത്തി​ന് അ​ഞ്ച് ത​വ​ണ​യാ​ണ് ഇ​യാ​ൾ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട​ത്.

ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്‍റി​സ് വ​ധ​ശി​ക്ഷാ വാ​റ​ണ്ടി​ൽ ഒ​പ്പു​വ​ച്ച​തി​നെ തു​ട​ർ​ന്ന് ലൂ​ക്കാ​സ് അ​ന്തി​മ അ​പ്പീ​ലു​ക​ളെ​ല്ലാം പി​ൻ​വ​ലി​ച്ചി​രു​ന്നു. ​ഞാ​ൻ 50 വ​ർ​ഷ​മാ​യി ഡെ​ത്ത് റോ​യി​ലാ​ണ്, ഇ​ത് ഇ​നി നീ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ല... എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​ന്നു​വോ അ​ത്ര​യും എ​നി​ക്ക് സ​ന്തോ​ഷം. ഞാ​ൻ ത​ള​ർ​ന്നു,ന്ധ ​എ​ന്ന് അ​ദ്ദേ​ഹം ജ​ഡ്ജി​യോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് മൂ​ന്ന് മ​രു​ന്നു​ക​ൾ അ​ട​ങ്ങി​യ വി​ഷ​ച്ചൂ​ചി ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം വൈ​കു​ന്നേ​രം 6:18ന് ​ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു.

ഓ​ഗ​സ്റ്റ് 18, 2026ന് ​ശേ​ഷം അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന ആ​ദ്യ വ​ധ​ശി​ക്ഷ​യാ​ണി​ത്. ഗ​വ​ർ​ണ​ർ റോ​ൺ ഡി​സാ​ന്റി​സി​ന്‍റെ ക​ർ​ശ​ന വ​ധ​ശി​ക്ഷാ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ ഫ്ലോ​റി​ഡ​യി​ൽ മ​റ്റ് ര​ണ്ട് വ​ധ​ശി​ക്ഷ​ക​ൾ കൂ​ടി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 2026ൽ ​അ​മേ​രി​ക്ക​യി​ലെ മ​റ്റ് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും കൂ​ടി ന​ട​പ്പാ​ക്കി​യ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വ​ധ​ശി​ക്ഷ​ക​ളാ​ണ് ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്ത് മാ​ത്രം ഇ​തു​വ​രെ ന​ട​ന്നി​ട്ടു​ള്ള​ത്.

Latest News

Corehub Up